headerlogo
recents

കേരളത്തിൽ ട്രെയിനുകൾ നിരന്തരം വൈകുന്നത് യാത്രക്കാർക്ക് ദുരിതം

ട്രാക്കിലെ മെയിന്റനൻസും വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾക്ക് കടന്നു പോകാൻ വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നതും യാത്രക്കാർക്ക് ദുരിതമാകുന്നു.

 കേരളത്തിൽ ട്രെയിനുകൾ നിരന്തരം വൈകുന്നത് യാത്രക്കാർക്ക് ദുരിതം
avatar image

NDR news

11 Nov 2026 06:15 PM

കോഴിക്കോട്: കേരളത്തിലെ ട്രെയിൻ സർവീസുകൾ കഴിഞ്ഞ രണ്ടു മാസമായി നിരന്തരം വൈകിയോടുന്നത് യാത്രക്കാർക്ക് വലിയ ദുരിതമാകുന്നു. ഓഫീസുകളിലേക്കും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ദിവസേന യാത്രാമാർഗ്ഗമായി ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുന്നത്.

​.      ട്രെയിനുകൾ മണിക്കൂറുകളോളം വൈകുമ്പോഴും യാത്രക്കാർക്ക് കൃത്യമായ അറിയിപ്പുകൾ നൽകാൻ റെയിൽവേ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി. വന്ദേ ഭാരത് അടക്കമുള്ള പ്രീമിയം ട്രെയിനുകൾക്ക് കടന്നുപോകാൻ വേണ്ടി ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെയുള്ളവ വഴിയിൽ ഏറെനേരം പിടിച്ചിടുന്നതായി യാത്രക്കാർ ആരോപിക്കുന്നു.വേണാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, വിവിധ റൂട്ടുകളിലെ മെമു (MEMU) സർവീസുകൾ എന്നിവ ദിവസവും സമയക്രമം തെറ്റി ഓടുന്നത് നിത്യയാത്രക്കാരെയാണ് ഏറ്റവും കൂടുതൽ വലയ്ക്കുന്നത്.

​.    പാതകളിലെ അറ്റകുറ്റപ്പണികൾ (Track maintenance) കാരണമാണ് സർവീസുകൾ വൈകുന്നതെന്നും സമയക്രമത്തിൽ മാറ്റം വരുമെന്നുമാണ് റെയിൽവേയുടെ മറുപടി. എന്നാൽ പണികൾ എന്ന് പൂർത്തിയാകുമെന്നോ സമയക്രമം എപ്പോൾ സാധാരണ നിലയിലാകുമെന്നോ ഉള്ള വ്യക്തത റെയിൽവേ നൽകുന്നില്ല.

​.    യാത്രക്കാരുടെ സമയവും ജോലിസാധ്യതകളും നഷ്ടപ്പെടുത്തുന്ന ഈ രൂക്ഷമായ യാത്രാദുരിതത്തിന് റെയിൽവേയുടെ ഭാഗത്തുനിന്ന് എത്രയും വേഗം ശാശ്വതമായ പരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.

NDR news
11 Nov 2026 06:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents