ബേപ്പൂരിൽ ദിവസേന ലക്ഷദ്വീപിലേക്ക് യാത്രാ കപ്പൽ സർവീസ് തുടങ്ങുന്നു.
സംസ്ഥാന സർക്കാറിന്റെ മിഷൻ സമുദ പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന സ്വകാര്യ യാത്ര കപ്പൽ തേജ ബേപ്പൂർ തുറമുഖത്തെത്തി.
കോഴിക്കോട്: ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് ദിവസേന യാത്രാ സർവീസ് നടത്തുന്നതിനായുള്ള സ്വകാര്യ യാത്രാക്കപ്പൽ 'തേജ' ബേപ്പൂർ തുറമുഖത്തെത്തി. 250 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലാണിത്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ഈ മാസം തന്നെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
. വി.ഡി. സതീശൻ സർക്കാരിന്റെ പദ്ധതിയായ 'മിഷൻ സമുദ്ര' എന്ന വികസന കാഴ്ചപ്പാടിന് കരുത്തു പകരുന്നതാണ് ഈ സ്വകാര്യ സംരംഭം. കേരളത്തിന്റെ തീരദേശവും തുറമുഖങ്ങളും പരമാവധി ഉപയോഗ പ്പെടുത്തി പുതിയ സാമ്പത്തിക-വാണിജ്യ - വിനോദ സഞ്ചാര അവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
. പദ്ധതിക്ക് നേതൃത്വം നൽകുന്ന ശുഭം എന്റർപ്രൈസസ് ഉടമയും സിഇഒയുമായ ഡോ. സുന്ദരരാജ് പൊന്നുസാമി, നാഷണൽ ട്രേഡേഴ്‌സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ദീൻ ഇല്ലത്തോടി എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ബേപ്പൂർ- ലക്ഷദ്വീപ് സർവീസിന്റെ പ്രാധാന്യവും പദ്ധതിയുടെ പുരോഗതിയും ഇരുവരും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രി നൽകിയ മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളും ഉൾക്കൊണ്ടാണ് പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ വലിയ വികസന സാധ്യതകൾ തുറക്കുന്നതാണ് പുതിയ സർവീസ്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഈ ദിവസേനയുള്ള സർവീസ് സഹായകമാകും.

