headerlogo
recents

പാൽ വില ഉയർത്തി അമൂൽ

ക്ഷീര മേഖലയിലെ പ്രതിസന്ധിയാണ് പാൽ വില ഉയർത്താൻ കാരണമായി പറയുന്നത്. 2 രൂപ മുതൽ 4 രൂപ വരെയാണ് വർദ്ധന

 പാൽ വില ഉയർത്തി അമൂൽ
avatar image

NDR news

12 Nov 2026 10:42 AM

കൊച്ചി : പാൽ വില ഉയർത്തി അമൂൽ. 2 മുതൽ 4 രൂപ വരെ വില കൂടും. ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്യുന്ന 'ടോൺഡ്' പാലിന്റെ വില ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി വർദ്ധിക്കും. പാക്കറ്റുകളിൽ ലഭിക്കുന്ന 'ഫുൾ ക്രീം’ പാലിന്റെ വില ലിറ്ററിന് 72 രൂപയിൽ നിന്ന് 76 രൂപയായും പാക്കറ്റുകളിലുള്ള ‘ടോൺഡ്' പാലിൻ്റെ വില ലിറ്ററിന് 60 രൂപയിൽ നിന്ന് 62 രൂപയായും ഉയരും. 6.5 ശതമാനം കൊഴുപ്പടങ്ങിയ എരുമപ്പാലിന്റെ (ഫുൾ ക്രീം മിൽക്ക്) വില ലിറ്ററിന് 80 രൂപയിൽ നിന്ന് 86 രൂപയായി വർദ്ധിക്കും. ഡബിൾ ടോൺഡ് പാലിൻ്റെ വില ലിറ്ററിന് 54 രൂപയിൽ നിന്ന് 56 രൂപയായും,പശുവിൻ പാലിന്റെ വില 62 രൂപയിൽ നിന്ന് 65 രൂപയായും വർദ്ധിപ്പിക്കും. ക്ഷീരമേഖലയിൽ പാൽ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ വർധിച്ചുവരുന്നുണ്ടെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

NDR news
12 Nov 2026 10:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents