headerlogo
recents

കുൽ​ഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെ ഭീകരാക്രണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ കുൽ​ഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രണത്തിൽ രാകേഷ് ദാസ്, സോം വീർ സിങ്, സന്തോഷ് ചന്ദ്രു എന്നീ ജവാൻമാർക്കാണ് പരിക്കേറ്റത്

 കുൽ​ഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെ ഭീകരാക്രണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു
avatar image

NDR news

12 Nov 2026 10:30 AM

ജമ്മു കാശ്മീർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ദേശീയപാത 44-ലുള്ള സി.ആർ.പി.എഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരർ സി.ആർ.പി.എഫ് ബൂത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. പ്രദേശത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ സ്ഥിരീകരിച്ചു. ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള തദ്ദേശീയരായ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നീ ജവാന്മാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അവർ അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.

.    വയറിലും നട്ടെല്ലിലും വെടിയേറ്റ സന്തോഷ് ചന്ദ്രുവിനെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ ആശുപത്രിയിലെത്തി പരിക്കേറ്റ ജവാന്മാരെ സന്ദർശിച്ച് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേർത്തു. കശ്മീരിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ സി.ആർ.പി.എഫ് ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. സമീപകാലത്തായി ജമ്മു കശ്മീരിൽ സി.ആർ.പി.എഫിന് കൂടുതൽ സുരക്ഷാ ചുമതലകൾ നൽകിയിരുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം.

NDR news
12 Nov 2026 10:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents