എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊളിച്ച് നീക്കി
. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം നടത്തുന്ന എൽ പി എസ് സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരപ്പന്തൽ ആണ് പോലീസ് പൊളിച്ചു നോക്കിയത്
തിരുവനന്തപുരം: എൽ പി എസ് ടി റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് മുന്നിൽ സമരംനടത്തുന്ന പിഎസ് സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരപ്പന്തൽ പോലീസ് പൊളിച്ച് നീക്കി . 17 ദിവസമായി സമരപ്പന്തലിൽ നിരാഹാര സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ് വളർമതിയെ പോലീസ് ബലപ്രയോഗത്തിലൂടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമാണ് സമരപ്പന്തൽ പൊളിച്ചത് .
. സമരപ്പന്തലും ഫ്ലക്സ് ബോർഡും നീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. സമരപ്പന്തൽ പൊളിച്ചതിന് തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ സമരപ്പന്തൽ നിർമ്മിക്കാൻ ഒരുങ്ങിയത് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിനിടയാക്കി.

