headerlogo
recents

ഗായികയും അവതാരികയുമായ റിമിടോമി വിവാഹിതയായി.

മുംബൈ മലയാളിയും ജിം ട്രെയിനറുമായ ലിബിൻ മാത്യുവാണ് വരൻ

 ഗായികയും അവതാരികയുമായ റിമിടോമി വിവാഹിതയായി.
avatar image

NDR news

14 Nov 2026 10:14 PM

മുംബൈ:ഗായിക റിമി ടോമിക്ക് ഇനി ജീവിതത്തിൽ പുതിയൊരു കൂട്ട്. ഗായികയും അവതാരികയും മലയാളികള്‍ക്ക് പ്രിയങ്കരിയുമായ റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവല്ലിയിലുള്ള പള്ളിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം.

.      തൂവെള്ള നിറത്തിലുള്ള ഗൗണിലായിരുന്നു റിമി എത്തിയത്. നീല സ്യൂട്ടിലായിരുന്നു വരൻ . അടുത്തിടെയാണ് വിവാഹിതയാകാൻ പോകുന്ന വിവരം റിമി ആരാധകരുമായി പങ്കുവച്ചത്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിവരം പങ്കുവച്ചത്. ഒപ്പം അനാവശ്യവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതന്ന് താരം ഓര്‍മിപ്പിച്ചിരുന്നു. വിവാഹ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് റിമിക്ക് ആശംസകളുമായി എത്തിയത്. കൂടാതെ പുതിയൊരു ജീവിതത്തിലേയ്ക്കുള്ള യാത്രയില്‍ താനും വളരെ ആകാംക്ഷയിലാണെന്ന് റിമി പറഞ്ഞിരുന്നു.

.      മുംബൈ മലയാളിയായ ലിബിന്റെ ജന്മനാട്ടിൽ വച്ചായിരിക്കും വിവാഹമെന്നും വിവാഹശേഷം മുംബൈയിൽ താമസിക്കുമെന്നും റിമി നേരത്തെ അറിയിച്ചിരുന്നു. മുംബൈയിലെ ബാന്ദ്രയിൽ റിമി ഫ്ലാറ്റും സ്വന്തമാക്കിയിട്ടുണ്ട്.

NDR news
14 Nov 2026 10:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents