headerlogo
recents

ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി .

അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും മയിൽപീലി മാസികയും സഹകരിച്ച് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷിക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത് .

 ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി .
avatar image

NDR news

14 Nov 2026 04:26 PM

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ സംഘപരിവാർ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ 'മയിൽപ്പീലി' മാസികയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'യങ് സ്കോളർ എക്സാം' എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

.      ആർഎസ്എസ് ആഭിമുഖ്യമുള്ള അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാസികയും സഹകരിച്ച് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പരീക്ഷ നടത്താൻ അനുമതി നൽകിയത്. 

.        യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'യംഗ് സ്കോളർ എക്സാം' എന്ന പേരിലാണ് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പരീക്ഷയുടെ ബ്രാൻഡ് അംബാസഡർ.

NDR news
14 Nov 2026 04:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents