headerlogo
recents

ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ നവംബർ 11 ന് നടന്ന ഭീകരാക്രമണത്തിന് പിന്നിലെ സുരക്ഷാ സേന രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചു

 ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു
avatar image

NDR news

16 Nov 2026 09:37 PM

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. കഴിഞ്ഞ ആഴ്ച സി.ആർ.പി.എഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരൻ ലത്തീഫ് ഭട്ടും ഇയാളുടെ സഹായിയുമാണ് വധിക്കപ്പെട്ടത്. നവംബർ 11-ന് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സി.ആർ.പി.എഫ് പോസ്റ്റിന് നേരെ രണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു.

.    ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേൽ ക്കുകയും ഇതിൽ ഒരാളുടെ നില ഗുരുതരമാവുകയും ചെയ്തിരുന്നു. കൃത്യത്തിന് ശേഷം സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കുൽഗാം ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാർ ജില്ലയിൽ ബാബി ചന്ദ്, യാശ്പാൽ കുമാർ എന്നീ രണ്ട് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

NDR news
16 Nov 2026 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents