മണ്ഡലകാല പൂജകൾക്കായി ശബരിമല നടതുറന്നു.
തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽ ശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നടതുറന്നത്.
പത്തനംതിട്ട: മണ്ഡല – മകര വിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് ശബരിമല നട തുറന്നത്.അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേൽക്കും.വൃശ്ചികം ഒന്നിന് (നവംബർ 17) പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക.
. ആദ്യ ദിനം തന്നെ സന്നിധാനത്തും പമ്പയിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഏകദേശം മുപ്പതിനായിരത്തോളം തീർത്ഥാടകർ ആദ്യ ദിവസത്തെ ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്.
. സുരക്ഷയ്ക്കായി ഒരേസമയം അയ്യായിരം പൊലീസുകാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായി ഡ്യൂട്ടി ക്രമീകരണം. സന്നിധാനത്ത് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ. AI ക്യാമറകളുടെ സഹായത്തോടെ തിരക്ക് നിയന്ത്രിക്കും. മിനിറ്റിൽ 75 തീർഥാടകരെയെങ്കിലും പതിനെട്ടാംപടി കയറ്റുകയാണ് ലക്ഷ്യമെന്ന് ക്രമസമാധാന ചുമതലയുള്ള ADGP പി വിജയൻ വ്യക്തമാക്കി.

