headerlogo
recents

സിആർപിഎഫ് ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർബന്ധം, ഫോൺ ഉപയോഗത്തിന് നിയന്ത്രണം

കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിനെ തുടർന്ന് സിആർപിഎഫ് ജവാൻമാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർബന്ധമാക്കി , ഡ്യൂട്ടി സമയത്ത് ഫോൺ ഉപയോഗത്തിന് നിയന്ത്രണവും ഏർപ്പെടുത്തി.

 സിആർപിഎഫ് ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർബന്ധം, ഫോൺ ഉപയോഗത്തിന് നിയന്ത്രണം
avatar image

NDR news

18 Nov 2026 09:19 AM

ശ്രീനഗർ: കുൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ സി.ആർ.പി.എഫ്. ജവാന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ളവർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സി.ആർ.പി.എഫ് മേധാവി ജി.പി. സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് പിന്നാലെയാണ് നടപടി.

.      പുതിയ നിർദേശപ്രകാരം ജമ്മു കശ്മീരിൽ ഡ്യൂട്ടിയിലുള്ള എല്ലാ ജവാന്മാരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെഡ് ഗിയറുകളും നിർബന്ധമായും ധരിക്കണം. സായുധരായ ഭീകരർ പതിയിരുന്ന് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം നിർബന്ധമാക്കിയത്.

.     ചെക്ക് പോസ്റ്റുകളിലെ സുരക്ഷയും കൂടുതൽ ശക്തമാക്കും. ഇവിടങ്ങളിൽ മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും അധിക ലൈറ്റിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഡ്യൂട്ടി സമയത്ത് ജവാന്മാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി കമാൻഡർമാർക്ക് മാത്രമായിരിക്കും ഫോൺ ഉപയോഗിക്കാൻ അനുമതി.

.       സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ജവാന്മാർ ഒരേ സ്ഥലത്ത് ദീർഘനേരം നിലയുറപ്പിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഡ്യൂട്ടിക്കിടെ അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ മാർഗനിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും നിർദേശമുണ്ട്

NDR news
18 Nov 2026 09:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents