കാർ ഷോറൂമിലേക്ക് പജീറോ കാർ ഇടിച്ചുകയറ്റിയ യുവാവ് പിടിയിൽ
കോഴിക്കോട് പുതിയറയിലുള്ള കാർ ഷോറൂമിലേക്കാണ് കാർ ഓടിച്ച് കയറ്റിയത്. ഭാഗ്യം കൊണ്ട് ആർക്കും പരിക്കില്ല.
കോഴിക്കോട്: കോഴിക്കോട് പുതിയറയിലുള്ള കാർ ഷോറൂമിലേക്ക് അതിവേഗതയിലെത്തിയ പജീറോ കാർ ഇടിച്ചുകയറി അപകടം. ഷോറൂമിൽ ജീവനക്കാരും ഉപഭോക്താക്കളും ഉണ്ടായിരുന്ന തിരക്കേറിയ സമയത്താണ് സംഭവം നടന്നത്. ഉള്ളിലുണ്ടായിരുന്നവർ പെട്ടെന്ന് ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രമാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.
. ഷോറൂമിൽ തിരക്കുള്ള സമയത്താണ് അമിത വേഗതയിലെത്തിയ പജീറോ വാഹനം നിയന്ത്രണം വിട്ട് ഷോറൂമിനുള്ളിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്നുണ്ട് . അപകടസമയത്ത് കാറിൽ നാല് യുവാക്കൾ ഉണ്ടായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇതിൽ മൂന്നുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ, ഒരാളെ ഷോറൂം ജീവനക്കാർ സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വാഹനം ബോധപൂർവ്വം ഷോറൂമിലേക്ക് ഇടിച്ചുകയറ്റിയതാണോ എന്ന കാര്യത്തിൽ പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. രക്ഷപ്പെട്ട മറ്റ് മൂന്നുപേർക്കായുള്ള തിരച്ചിൽ ഉൾപ്പെടെ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാ ക്കിയിട്ടുണ്ട്.

