headerlogo
recents

സൈബർ തട്ടിപ്പ് വഴി ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് നഷ്ടമായത് 26 ലക്ഷം രൂപ

സംസ്ഥാനത്ത് വ്യാജ ആപ്പുകൾ, ലിങ്കുകൾ, ഫോൺ കോളുകൾ, മെസേജുകൾ വഴി പലർക്കും നഷ്ടമാകുന്നുണ്ട് .

 സൈബർ തട്ടിപ്പ് വഴി ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് നഷ്ടമായത് 26 ലക്ഷം രൂപ
avatar image

NDR news

19 Nov 2026 10:02 PM

ബാലുശ്ശേരി: ഓണ്‍ലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി. ഇത്തരം തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമായി. പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കണയന്നൂരിൽ വയോധികന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. 

.      വാഹന ചലാന്റെ പേരിലും വ്യാപക തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രേഡിങ് വഴി ഉയർന്ന ലാഭവിഹതം വാഗ്ദാനം ചെയ്താണ് ഉണ്ണികുളം സ്വദേശികളായ ദമ്പതികളുടെ 26 ലക്ഷം രൂപ സൈബർ സംഘം തട്ടിയത്. ഫേസ്ബുക്ക് വഴി ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ദമ്പതികൾ പല തവണയായി പണം നിക്ഷേപിക്കു കയായിരുന്നു. ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

.     കൊച്ചിയിൽ പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികനിൽ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് തട്ടിയത്. കണയന്നൂർ സ്വദേശി ബാലരാജ പണിക്കർക്കാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 1.18 ലക്ഷം രൂപ നഷ്‌ടമായത്.

ഗൂഗിളിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ ബാലാരാജ പണിക്കർക്ക് തട്ടിപ്പ് സംഘം അപ് ലോഡ് ചെയ്ത വ്യാജ നമ്പറാണ് ലഭിച്ചത്. ഇതിൽ ബന്ധപ്പെട്ടതോടെ 81കാരന്റെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പുകാർ ചോദിച്ചറിഞ്ഞു. പിന്നാലെ പണം നഷ്ടമാവുകയായിരുന്നു.

.   വാഹന ചലാന്റെ പേരിലുള്ള സൈബർ തട്ടിപ്പും സംസ്ഥാനത്ത് വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടറിന് ഫൈൻ എന്ന പേരിൽ വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെ കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരുലക്ഷത്തിലധികം രൂപ നഷ്ടമായി. സമാനമായി നല്ലളം സ്വദേശിയുടെ 30000 രൂപയും നഷ്ടമായിട്ടുണ്ട്. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം തുടങ്ങി.

NDR news
19 Nov 2026 10:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents