പിഴയടച്ച് സഹികെട്ട മുൻ വാഹന ഉടമ പോലീസിൽ പരാതി നൽകി
വിറ്റ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതിനാൽ ഗതാഗതനിയമ ലംഘനങ്ങൾക്ക് പിഴ അടക്കാൻ നിർബന്ധിതനായി മുൻ വാഹന ഉടമ
ചെറായി: രണ്ടു വര്‍ഷം മുമ്പ് വിറ്റ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റാതെ വന്നതോടെ ഗതാഗത ലംഘനത്തിന് പിഴയടച്ച് സഹികെട്ട മുന്‍ വാഹന ഉടമ പൊലിസില്‍ പരാതി നല്‍കി. ചെറായി സ്വദേശി ടി.വി. റോജിന്‍ ആണ് മുനമ്പം പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. പറവൂര്‍ സ്വദേശിയായ വിനോദ് എന്നയാള്‍ക്കാണ് റോജിന്‍ വാഹനം വിറ്റത്.
. പിന്നീട് വിനോദ് ഈ വാഹനം ഏഴിക്കര സ്വദേശിയായ ജിജി എന്നയാള്‍ക്ക് മറിച്ചു വിറ്റു. എന്നാല്‍ നാളിതുവരെ റോജിന്‍റെ പേരില്‍ നിന്നും വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ല. തുടര്‍ന്ന് ഇവര്‍ വരുത്തിവയ്ക്കുന്ന എല്ലാ ഗതാഗത നിയമലംഘനങ്ങളുടെയും പിഴ അടച്ചു വരുന്നത് റോജിനാണ്.
. ഇതിനിടെ ഉടമസ്ഥാവകാശം മാറ്റണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മാറ്റാതെ വന്നതോടെയാണ് പൊലിസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വിനോദ്, ജിജി എന്നിവര്‍ക്ക് എതിരെ മുനമ്പം പൊലിസ് വിശ്വാസ ലംഘനത്തിന് കേസ് എടുത്തു.

