headerlogo
recents

ചാത്തമംഗലം ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ പദ്ധതിയിൽ വിജിലൻസ് അന്വേഷണം

2018 ൽ തുടങ്ങിയ പദ്ധതി ഏറെക്കാലമായി മുടങ്ങിയ സ്ഥിതിയിലാണ് അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തുന്നത്

 ചാത്തമംഗലം ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ പദ്ധതിയിൽ വിജിലൻസ് അന്വേഷണം
avatar image

NDR news

20 Nov 2026 09:20 PM

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം. 42 കുടുംബങ്ങള്‍ക്ക് വീട് എന്ന ലക്ഷ്യത്തില്‍ തുടങ്ങിയ പദ്ധതി പാതിവഴിയിൽ നിർത്തിയ അവസ്ഥയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഫ്ലാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. അഴിമതിയാണ് പദ്ധതി മുടങ്ങിക്കിടക്കാന്‍ കാരണമെന്നാണ് പരാതി.

.    അതേസമയം പുതിയ കരാറുകാരനെ നിയോഗിച്ച് ഫ്ലാറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലൈഫ് മിഷന്റെ ആലോചന. 2018ലാണ് ചാത്തമംഗലത്ത് ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം.

.    പ്രീഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യയില്‍, പ്രഖ്യാപിച്ച പദ്ധതി എട്ടു വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. തുടര്‍ന്ന് ആദ്യ കരാറുകാരനെ ഒഴിവാക്കി മറ്റൊരാളെ നിയോഗിച്ചിട്ടും പണി പൂര്‍ത്തിയായില്ല.ഇതിനിടെ കോടികള്‍ ചെലവിട്ട് എത്തിച്ച നിര്‍മാണ സാമഗ്രികള്‍ തുരുമ്പെടുത്തും കാടുകയറിയും നശിക്കാന്‍ തുടങ്ങി. നിലവിലെ നിര്‍മാണത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ആക്ഷേപവുമുയര്‍ന്നു. ഇതോടെയാണ് പദ്ധതിയിലെ അഴിമതി അന്വേഷിക്കാനാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി ലഭിച്ചത്.

.      ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്ലാറ്റില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.

NDR news
20 Nov 2026 09:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents