headerlogo
recents

കാലടി സർവകലാശാല വിദ്യാർത്ഥികളുടെ ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ ആയ വിദ്യാർത്ഥികളുടെ ഹരജിയിൽ വാദം പൂർത്തിയായി: തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

  കാലടി സർവകലാശാല വിദ്യാർത്ഥികളുടെ ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും
avatar image

NDR news

20 Nov 2026 02:12 PM

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ബിരുദദാന ചടങ്ങില്‍ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്ന് സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സില്‍ മറുപടി നല്‍കി.അന്വേഷണ സമിതി റിപോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് വിദ്യാര്‍ഥികള്‍ വാദിച്ചു. സര്‍വകലാശാലയുടെ അച്ചടക്ക നടപടികളില്‍ ശിക്ഷകള്‍ പ്രത്യേകമായി നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സോ ഔദ്യോഗിക ഉത്തരവുകളോ നിലവിലുണ്ടോയെന്ന് കോടതി ചോദിച്ചു. അത്തരം വ്യവസ്ഥകളില്ലെന്നാണ് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.എന്ത് പ്രശ്‌നമാണ് ഉണ്ടാക്കിയത് എന്ന് ഇതുവരെ അന്വേഷണ സമിതി പറഞ്ഞിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വീണ്ടും നാലു പേരുടെ സസ്പെന്‍ഷന്‍ നീട്ടി. ഖേദം പ്രകടിപ്പിച്ചാല്‍ 12 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് പറയുന്നു. ഇത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് വാദം കേട്ടത്.വിദ്യാര്‍ഥികളുടെ ഹരജി തള്ളണമെന്ന നിലപാട് സര്‍വകലാശാല ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു.

NDR news
20 Nov 2026 02:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents