headerlogo
recents

കെഎസ്ആർടിസി ഡിപ്പോകളിലെ അനൗൺസ്മെന്റുകൾ ഒഴിവാക്കുന്നു

അനൗൺസ്മെന്റു കൾക്ക് പകരം ബസുകളുടെ സമയവിവരം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ നടപ്പിലാക്കുന്നതാണ് .

 കെഎസ്ആർടിസി ഡിപ്പോകളിലെ അനൗൺസ്മെന്റുകൾ ഒഴിവാക്കുന്നു
avatar image

NDR news

21 Nov 2026 03:28 PM

തിരുവനന്തപുരം: ഇനിമുതൽ ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ പകുതിയോടെ പദ്ധതി നടപ്പിലാക്കാൻ കെഎസ്ആർടിസിയിൽ ആലോചന.പാലാ ഡിപ്പോയിലെ കണ്ടക്ടറായ കെ.എം. അരുൺ വികസിപ്പിച്ച ‘ട്രംപറ്റ്’ (Trumpet) എന്ന ആപ്പ് വഴിയുള്ള ഡിജിറ്റൽ അനൗൺസ്‌മെന്റ് സംവിധാനം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാൻ കെഎസ്ആർടിസി പദ്ധതിയിട്ടിരുന്നു.

.       ഡിസംബർ രണ്ടാം വാരത്തോടെ ബസ് സ്റ്റാൻഡുകളിലെ അനൗൺസ്‌മെന്റ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ തത്സമയ ബസ് വിവരങ്ങൾ നൽകുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS), മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ടിക്കറ്റിംഗ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ കെഎസ്ആർടിസി ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

NDR news
21 Nov 2026 03:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents