headerlogo
recents

വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് അനുകൂലമായി നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശം

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പഠിച്ച വിദേശ രാജ്യത്ത് പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നിർബന്ധമാക്കിയത് ഒഴിവാക്കാനാണ് കമ്മീഷൻ നിർദേശം.

 വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് അനുകൂലമായി നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശം
avatar image

NDR news

22 Nov 2026 04:43 PM

ന്യൂഡൽഹി: വിദേശത്തുനിന്ന് എം.ബി.ബി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ ബിരുദം നേടുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് വരുത്താൻ നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ചു.

.      നിലവിലെ നിയമപ്രകാരം, വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ മെഡിക്കൽ പ്രാക്ടീസ് ലൈസൻസ് അവിടെനിന്ന് നേടിയാൽ മാത്രമേ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, പല വിദേശ രാജ്യങ്ങളും വിദേശ വിദ്യാർഥികൾക്ക് അവിടെ സ്ഥിരമായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നൽകാത്തത് മലയാളി വിദ്യാർഥികളടക്കം ആയിരക്കണക്കിന് പേർക്ക് വലിയ തിരിച്ചടിയായിരുന്നു.ഈ കർശന നിബന്ധന ഒഴിവാക്കാനാണ് എൻ.എം.സി ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. പുതിയ ഭേദഗതി നടപ്പിലാകുന്നതോടെ, പഠിച്ച രാജ്യത്തെ മെഡിക്കൽ കൗൺസിലിലോ ബന്ധപ്പെട്ട റെഗുലേറ്ററി ബോഡിയിലോ രജിസ്റ്റർ ചെയ്താൽ മാത്രം മതിയാകും. 2021-ലെ വിദേശ മെഡിക്കൽ ബിരുദധാരികൾക്കുള്ള ലൈസൻസിങ് ചട്ടങ്ങളിലാണ് നിർണായക മാറ്റം കൊണ്ടുവരുന്നത്.

NDR news
22 Nov 2026 04:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents