headerlogo
recents

മദ്യപാനികളായ പോലീസുകാർക്ക് ശബരിമല ഡ്യൂട്ടി കൊടുക്കരുത്: ഐജി പി പ്രകാശ്

നിലക്കലിൽ ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ എഎസ്ഐ മർദ്ദിച്ച പാശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം .

 മദ്യപാനികളായ പോലീസുകാർക്ക് ശബരിമല ഡ്യൂട്ടി കൊടുക്കരുത്: ഐജി പി പ്രകാശ്
avatar image

NDR news

22 Nov 2026 10:51 AM

തിരുവനന്തപുരം: മദ്യപാനികളും മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ഐജി പി. പ്രകാശ്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസുകാരന്റെ മോശം പെരുമാറ്റം സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കി. ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുക എന്നതാണ് പൊലീസിന്റെ പ്രധാന കടമ. സേനയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കാതിരിക്കാൻ എസ്പിമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഐജി നിർദ്ദേശിച്ചു.

.      നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച എഎസ്ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലായിരുന്നു മർദ്ദനം. മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞപ്പോൾ

.   പ്രകോപിതനായ എഎസ്ഐ തന്നെ പലതവണ മർദ്ദിച്ചെന്നാണ് വടക്കൻ പറവൂർ സ്വദേശിയായ ഡ്രൈവർ പ്രശാന്തിന്റെ പരാതി. ആദ്യ അടിയിൽ തന്നെ മൊബൈലിലെ വീഡിയോ റെക്കോർഡിംഗ് നിലച്ചതിനാൽ കൂടുതൽ ദൃശ്യങ്ങൾ പകർത്താൻ സാധിച്ചില്ലെന്നും പ്രശാന്ത് പറയുന്നു. എറണാകുളത്ത് നിന്ന് ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കാൻ ശബരിമല പൊലീസ് ചീഫ് കോ-ഓർഡിനേറ്റർ പി. വിജയൻ ഐപിഎസ് അടിയന്തര നിർദ്ദേശം നൽകിയത്.

NDR news
22 Nov 2026 10:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents