headerlogo
recents

വീണ്ടും വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവക്ഷേത്രത്തിൽ അവിവാഹിതർക്കായി വീണ്ടും സംഘടിപ്പിച്ച വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

 വീണ്ടും വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
avatar image

NDR news

23 Nov 2026 06:54 AM

കോഴിക്കോട്: ജനശ്രദ്ധ പിടിച്ചുപറ്റിയ കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവക്ഷേത്രത്തിൽവീണ്ടും വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പ്‌. വിവാഹ രജിഷ്റേഷന് വേണ്ടി നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ ഇന്നെത്തിയത്. ആയിരം പേരെ പ്രതീക്ഷിച്ച് കഴിഞ്ഞ മാസം ക്ഷേത്രത്തിൽ നടത്തിയ വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പിൽ 7000ത്തോളം പേരാണ് പങ്കെടുത്തത്. കേരളത്തിലെ പല ജില്ലകളിൽ നിന്നാണ് ആളുകള്‍ അന്ന് എത്തിയത്.

.       കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അവിവാഹിതരായ ആളുകൾക്കായി വിവാഹ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിച്ചത്. ക്ഷേത്രപരിസരത്തെ അവിവാഹിതരെ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചതെങ്കിലും വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ നോട്ടീസ് വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാഹ രജിസ്ട്രേഷനായി ജില്ലകടന്നും ആളുകളെത്തിയത്. അന്ന് ഒൻപത് മണിക്ക് തുടങ്ങാനിരുന്ന ക്യാമ്പിൽ ഉദ്ഘാടകൻ എത്തും മുൻപ് തന്നെ ആൾതിരക്ക് നിയന്ത്രിക്കാൻ സംഘാടകർക്ക് ഫോം വിതരണം ചെയ്യേണ്ടിവന്നു.രജിസ്ട്രേഷനെത്തിയവരുടെ ക്യൂ ക്ഷേത്രവളപ്പും കഴിഞ്ഞ് ദേശീയപാതയിലേക്ക് എത്തിയതോടെ പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. അച്ചടിച്ച അപേക്ഷ ഫോം തീർന്നതോടെ പ്രസ് തുറപ്പിച്ച് ഫോട്ടോകോപ്പി ഏർപ്പാടാക്കി.

.       ആയിരത്തോളം ആളുകളെ ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പിൽ പതിനായിരത്തിനടുത്ത് അപേക്ഷയാണ് സംഘാടകർക്ക് ലഭിച്ചത്. അപേക്ഷകരിൽ എണ്‍പത് ശതമാനവും 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷൻമാരായിരുന്നു. അപേക്ഷകരിൽ കൂടുതൽ പുരുഷന്മാരായതിനാൽ നവംബർ 21 ന് ശേഷമുള്ള എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രത്തിൽ ക്യാമ്പ് നടത്താന്‍ ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.

NDR news
23 Nov 2026 06:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents