headerlogo
recents

എം എ യൂസഫലിയുടെ സമ്മാനമായി ഗാന്ധിഭവന് 20 കോടിയുടെ പിതൃമന്ദിരം.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി നിർമ്മിച്ചു നൽകുന്ന ആധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് കൊല്ലം പത്തനാപുരം ഗാന്ധിഭവന് കൈമാറും

 എം എ യൂസഫലിയുടെ സമ്മാനമായി ഗാന്ധിഭവന് 20 കോടിയുടെ പിതൃമന്ദിരം.
avatar image

NDR news

23 Nov 2026 11:18 AM

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 20 കോടി രൂപ ചെലവിൽ നിർമിച്ച പിതൃമന്ദിരം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി വിഡി സതീശൻ തുറന്നു കൊടുക്കും. എം എ യൂസഫലിയും ചടങ്ങിൽ പങ്കെടുക്കും

.    നാല്പതിനായിരത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ നാലു നിലകളുള്ള മന്ദിരം 250 അന്തേവാസികൾക്കു തണലാകും. ഡോർമിറ്ററി, ലൈബ്രറി, ഡൈനിങ് ഹാൾ, നഴ്‌സിങ് റൂം, പരിചരണ മുറി,ഫാർമസി, 250 ക്രമീകരിക്കാവുന്ന കിടക്കകൾ,450 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഇൻഡോർ ഓഡിറ്റോറിയം, 150 പേർക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഹാൾ, രണ്ട് സ്ട്രെച്ചർ ലിഫ്റ്റുകൾ , ഓഫിസ് മുറികൾ തുടങ്ങി ആധുനിക സൗകര്യങ്ങൾ സജീകരിച്ചിട്ടുണ്ട്.

.     2022 ൽ അമ്മമാർക്കായി 18 കോടി രൂപ ചിലവിൽ പ്രത്യേകം മാതൃമന്ദിരം നിർമ്മിച്ചു നൽകിയിരുന്നു. കെട്ടിടങ്ങൾക്കു പുറമേ അന്തേവാസികളുടെ ക്ഷേമത്തിനായി യൂസഫലി ഇതുവരെ 11.75 കോടി രൂപയുടെ സഹായം നൽകിയിട്ടുണ്ടെന്നും ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജൻ പറഞ്ഞു.

NDR news
23 Nov 2026 11:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents