headerlogo
recents

പെരിങ്ങളത്തെ വർക്ക്‌ഷോപ്പിൽ തീപിടിത്തം; ബൈക്കുകൾ കത്തിനശിച്ചു

ഇന്നലെ രാത്രിയുണ്ടായ തീപിടിത്തം നാട്ടുകാരാണ് കണ്ടതും പോലീസിൽ അറിയിച്ചതും. ആളപായമില്ല.

 പെരിങ്ങളത്തെ വർക്ക്‌ഷോപ്പിൽ തീപിടിത്തം; ബൈക്കുകൾ കത്തിനശിച്ചു
avatar image

NDR news

23 Nov 2026 07:28 AM

കോഴിക്കോട്: പെരിങ്ങളത്ത് വർക്ക്‌ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബൈക്കുകൾ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.വർക്ക്‌ഷോപ്പിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു.

.      വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന്, മാവൂർ ഫയർ യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. തീപിടിത്തത്തിൽ വർക്ക്‌ഷോപ്പിനുള്ളിലുണ്ടായിരുന്ന ബൈക്കുകൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

NDR news
23 Nov 2026 07:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents