ബിസ് ലേരി കുടിവെള്ളം സുരക്ഷിതമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി
ബിസ് ലേരി കുടിവെള്ളത്തിൽ കാൻസറിനു കാരണമാകുന്ന ബ്രോമേറ്റുകളും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും അടങ്ങിയിട്ടുള്ളതായി പരിശോധനയിൽതെളിഞ്ഞു.
ന്യൂഡല്‍ഹി: ബിസ് ലേരി കുടിവെള്ളം ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസ്ലേരി ഇന്റര്‍നാഷണൽ കമ്പിനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നല്‍കി. ബിസ് ലേരി കുടിവെള്ള സാമ്പിള്‍ പരിശോധിച്ചപ്പോള്‍നിശ്ചിത പരിധിയിലും കൂടുതല്‍ ബ്രോമേറ്റ് (bromate) അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. ഇത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബ്രോമേറ്റ് മനുഷ്യരില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ഒന്നായാണ് അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സി കണക്കാക്കുന്നത്.
. കമ്പനിയുടെ അപ്പീലിനെ തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ വീണ്ടും പരിശോധിച്ചപ്പോഴും പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ കുടിവെള്ളം വീണ്ടും സുരക്ഷിതമല്ലെന്ന് തന്നെ സ്ഥിരീകരിച്ചു.
. വൃത്തിഹീനവും കാലഹരണപ്പെട്ടതും സുരക്ഷിത മല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ FSSAI നടത്തിവരുന്ന കര്‍ശന നടപടികളുടെ ഭാഗമായാണിത്. വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്, ടിറ്റ്-ബിറ്റ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മിമാന്‍സ ഇന്‍ഡസ്ട്രീസ്, ആശ കണ്‍ഫെക്ഷണറി തുടങ്ങിയ കമ്പനികള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

