കാലടി സർവകലാശാല വിദ്യാർത്ഥികൾക്ക് അനുകൂല വിധി
സർവ്വകലാശാലയിൽ സസ്പെൻഷനിൽ കഴിയുന്ന വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാനും അവർക്ക് പ്രത്യേക പരീക്ഷ നടത്താനും ഹൈക്കോടതിയുടെ നിർദ്ദേശം
കൊച്ചി:കാലടി ശ്രി ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരവിജയം. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും ഇവര്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും ഹെെക്കോടതി നിർദേശം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. 84 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ആശ്വാസ വിധി. ആഗസ്റ്റ് 13-ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. ഹെെക്കോടതി ഉത്തരവിന് പിന്നാലെ വിദ്യാർത്ഥികൾ നിരാഹം അവസാനിപ്പിച്ചു.
. രണ്ടുമാസത്തിലേറെയായി വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ കടുംപിടിത്തം അവസാനിക്കുന്നില്ലേയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

