headerlogo
recents

തിരുപ്പരൻകുൻട്രത്ത് കാർത്തിക ദീപം തെളിക്കൽ ഇന്ന് വൈകിട്ട്: മധുരയിൽ നിരോധനാജ്ഞ

സുപ്രീംകോടതി അനുമതിയെ തുടർന്ന് അതീവ സുരക്ഷയിൽ തിരുപ്പരൻകുൻട്രത്ത് കാർത്തിക ദീപം തെളിക്കൽ ഇന്ന് വൈകിട്ട്: മധുരയിൽ സർക്കാർ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്

 തിരുപ്പരൻകുൻട്രത്ത് കാർത്തിക ദീപം തെളിക്കൽ ഇന്ന് വൈകിട്ട്: മധുരയിൽ നിരോധനാജ്ഞ
avatar image

NDR news

24 Nov 2026 11:41 AM

മധുര: തമിഴ്‌നാട്ടിലെ മധുര തിരുപ്പരൻകുൻട്രം മലയിൽ കാർത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഏർപ്പെടുത്തി. ആറായിരത്തോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മധുര ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ പത്തുമണി വരെയാണ് നിയന്ത്രണം. പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകൾ പറത്തുന്നതിനും നിരോധനമുണ്ട്.

.      തിരുപ്പരൻകുൻട്രം മലമുകളിൽ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ഇന്ന് കാർത്തിക ദീപം തെളിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഈ വർഷത്തേക്ക് മാത്രമാണ് അനുമതി. അധികൃതർ നിയോഗിക്കുന്ന പ്രത്യേക സംഘത്തിന് മാത്രമേ ദീപം തെളിക്കുന്നതിനായി മലമുകളിലേക്ക് പ്രവേശനമുണ്ടാകൂ.

.      അതേസമയം, സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ ഹർജി സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ദീപം തെളിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കാത്തതിനാൽ അനിശ്ചിതത്വം തുടരുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് കർശന ജാഗ്രത പുലർത്തുകയാണ്.

NDR news
24 Nov 2026 11:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents