പൊതുജനങ്ങൾക്ക് മിൽമ ഡെയറികൾ സന്ദർശിക്കാൻ അവസരം
ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് മലബാർ മേഖല യൂണിയന്റെ കീഴിലുള്ള മിൽമ ഡയറികൾ ഇന്നുമുതൽ മൂന്ന് ദിവസം സന്ദർശിക്കാം .
കോഴിക്കോട് : ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായിഉപഭോക്താക്കൾക്ക് മലബാർ മേഖലാ യൂനിയന്റെ കീഴിലുള്ള മിൽമ ഡെയറികൾ സന്ദർശിക്കാം. മിൽമ ഉത്പന്നങ്ങളുടെ നിർമാണപ്രക്രിയയും അനുബന്ധ പ്രവർത്തനങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനും അവസരമുണ്ടാകും.
. ഈ മാസം 24, 25, 26 തീയതികളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് 4.30 വരെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും .കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിന് സമീപമുള്ള കാസർകോട് ഡെയറി, കണ്ണൂർ ശ്രീകണ്ഠാപുരത്തുള്ള കണ്ണൂർ ഡെയറി, പെരിങ്ങളത്തുള്ള കോഴിക്കോട് ഡെയറി, ബേപ്പൂർ നടുവട്ടത്തുള്ള സെൻട്രൽ പ്രൊഡക്സ് ഡെയറി, മൂർക്കനാട് പ്രവർത്തിക്കുന്ന മലപ്പുറം ഡെയറി ആൻഡ് പൗഡർ പ്ലാന്റ്, കൽപ്പറ്റ ചുഴലിയിലുള്ള വയനാട് ഡെയറി, പാലക്കാട് കല്ലേപുള്ളിയിലുള്ള പാലക്കാട് ഡെയറി എന്നിവിടങ്ങൾ സന്ദർശിക്കാവു ന്നതാണ്. എല്ലാ ഡെയറികളിലും സന്ദർശകർക്ക് മിൽമ ഉത്പനങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കാൻ സൗകര്യമൊരുക്കിയി ട്ടുണ്ടെന്ന് മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് ചന്ദ്രലാൽ ടി ആർ അറിയിച്ചു

