headerlogo
recents

തൃശൂർ മെഡിക്കൽ കോളേജിൽ കാണാതായ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചികിത്സയിലിരിക്കെ കാണാതായ പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തറുടെ മൃതദേഹമാണ് മരിച്ച് 36 മണിക്കൂറിനു ശേഷം ശുചി മുറിയിൽ കണ്ടത്.

 തൃശൂർ മെഡിക്കൽ കോളേജിൽ കാണാതായ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
avatar image

NDR news

25 Nov 2026 07:59 PM

തൃശൂർ:തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ വയോധികനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തറാണ് മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ മരണത്തിന് 36 മണിക്കൂറിലേറെ പഴക്കമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

.     ഹൃദ്രോഗിയായ മാക്കുട്ടി റാവുത്തറെ നവംബർ 16നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിസിൻ വാർഡിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 19ന് വൈകിട്ടോടെ കാണാതാവുകയായിരുന്നു. കൂട്ടിരിപ്പിന് ആരുമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

.     നവംബർ 21ന് രാവിലെ ശുചിമുറിയുടെ വാതിൽ ഏറെനേരമായി അടഞ്ഞുകിടക്കുന്നത് ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

.       അതേസമയം, മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നതായാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ആശുപത്രിക്കുള്ളിൽ തന്നെ രോഗിയുടെ മൃതദേഹം ഒന്നര ദിവസത്തോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന സംഭവം രോഗികളുടെ സുരക്ഷയും ആശുപത്രിയിലെ നിരീക്ഷണ സംവിധാനങ്ങളും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുകയാണ്.

NDR news
25 Nov 2026 07:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents