headerlogo
recents

കക്കട്ടിൽ- ഗുളികപുഴ റോഡിൽ കാർ മറിഞ്ഞ് അപകടം

അരൂർ കുടുംബാരോഗ്യകേന്ത്രത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.

 കക്കട്ടിൽ- ഗുളികപുഴ റോഡിൽ കാർ  മറിഞ്ഞ് അപകടം
avatar image

NDR news

25 Nov 2026 11:39 AM

നാദാപുരം: കക്കട്ടിൽ- ഗുളികപ്പുഴ റോഡിൽ അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് (എഫ്.എച്ച്.സി) സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച (നവംബർ 24) രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

.     ​അപകടം നടന്ന ഉടൻ തന്നെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അതുവഴി വന്ന മറ്റ് യാത്രക്കാരും ചേർന്നാണ് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഇരുവർക്കും നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്.

.     കാർ അമിതവേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. തോട്ടിൽ വെള്ളം കുറവായിരുന്നതും നാട്ടുകാരുടെ കൃത്യസമയത്തുള്ള ഇടപെടലും വലിയൊരു ദുരന്തം ഒഴിവാക്കി.

NDR news
25 Nov 2026 11:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents