ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ കിഴുപ്പുള്ളിക്കര സന്തോഷ്, ഭാര്യ ഷിനി എന്നിവരെയാണ് വീടിന്റെ അടുക്കളയിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്.
തൃശൂർ: തൃശൂരിൽ ദമ്പതികളെ വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പുള്ളിക്കര സന്തോഷ്, ഭാര്യ ഷിനി എന്നിവരെയാണ് വീടിന്റെ അടുക്കളയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. സന്തോഷിന്റെ കൈയിൽ അരിവാൾ ഉണ്ടായിരുന്നു. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സന്തോഷിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ഇന്ന് ഉച്ചയോടെ വീട്ടിലെത്തിയ മകനാണ് വെട്ടേറ്റ് കിടക്കുന്ന മാതാപിതാക്കളെ കണ്ടത്. സംഭവത്തിൽ അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

