headerlogo
recents

തിരുവള്ളൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പന്തിരിക്കര സ്വദേശിനി മരിച്ചു

തിരുവള്ളൂർ കന്നിനട പാലത്തിനടുത്ത് നടന്ന അപകടത്തിൽ പന്തിരിക്കര സൂപ്പി കടയിലെ പരവന്തറമ്മൽ അമ്മദിന്റെ ഭാര്യ റംലയാണ് മരിച്ചത്.

 തിരുവള്ളൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പന്തിരിക്കര സ്വദേശിനി മരിച്ചു
avatar image

NDR news

27 Nov 2026 08:32 AM

​പേരാമ്പ്ര : തിരുവള്ളൂരിലുണ്ടായ വാഹനാപകടത്തിൽ പന്തിരിക്കര സൂപ്പിക്കട സ്വദേശിനി പരവന്തറമ്മൽ റംല മരണപ്പെട്ടു.

​.     വടകരയിലേക്കുള്ള യാത്രാമധ്യേ തിരുവള്ളൂർ കന്നിനട പാലത്തിനടുത്ത് വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റംല മരണപ്പെടുകയായിരുന്നു.പന്തിരിക്കര സൂപ്പിക്കടയിലെ പരവന്തറമ്മൽ അമ്മദിന്റെ ഭാര്യയാണ് പരേത. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ ഖബറടക്കും.

NDR news
27 Nov 2026 08:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents