headerlogo
recents

കോഴിക്കോട് മർക്കസ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

കോംപ്ലക്സിലെ ഉഹ്സാൻ പെർഫ്യൂംസ് ന്നെ സ്ഥാപനത്തിലാണ് തീപ്രത്യക്ഷപ്പെട്ടത്:അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

 കോഴിക്കോട് മർക്കസ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
avatar image

NDR news

27 Nov 2026 04:09 PM

കോഴിക്കോട്: നഗരമധ്യത്തിലെ മർക്കസ് അൽ മർവ കോംപ്ലക്സിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഇന്ന് രാവിലെ 10.55ഓടെ കോംപ്ലക്സിലെ ഇഹ്‌സാൻ പെർഫ്യൂംസ് എന്ന കടയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

.    വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന സ്ഥാപനമായതിനാൽ തീ സമീപത്തെ കടകളിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം.

.    കടയ്ക്കുള്ളിൽ കനത്ത പുക നിറഞ്ഞതിനെത്തുടർന്ന് ഷട്ടറുകളും ഗ്ലാസ് വാതിലുകളും തുറന്നാണ് അഗ്നിരക്ഷാസേനയുടെ പ്രവർത്തനം. നാട്ടുകാരും വ്യാപാരികളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്. പുക ശ്വസിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ അപകടമേഖലയിൽനിന്ന് മാറ്റിനിർത്തി.

.   തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ വ്യാപ്തി എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

NDR news
27 Nov 2026 04:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents