അയ്യപ്പഭക്തരുമായി വാക്ക് തർക്കം; കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ
പമ്പയിൽ നിന്ന് കരിമടത്തേയ്ക്ക് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിലെ കണ്ടക്ടർ എം ആർ രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്ക് തർക്കത്തെ തുടർന്ന് കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ. പമ്പയിൽ നിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ ബസിലെ കണ്ടക്റ്റർ എം.ആർ. രാജേഷിനെതിരേയാണ് നടപടി.
. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കണ്ടക്റ്ററും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് ബസ് ഏറെനേരം പിടിച്ചിട്ടിരുന്നു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
. ശബരിമല തീർഥാടന കാലയളവിൽ അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണ്. തീർഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കും" കെഎസ്ആർടിസി അറിയിച്ചു

