headerlogo
sports

ചെന്നൈസൂപ്പര്‍ കിങ്സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ആറാം സ്ഥാനത്ത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 190 ന്റെ വിജയ ലക്ഷ്യമാണ് വച്ചത്.എന്നാല്‍ വെറും 17.3ഓവറില്‍ മൂന്ന് വിക്കറ്റിന് ഇത് മറി കടക്കാന്‍ റോയല്‍സിന് കഴിഞ്ഞു

 ചെന്നൈസൂപ്പര്‍ കിങ്സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ആറാം സ്ഥാനത്ത്
avatar image

NDR News

03 Oct 2021 07:16 AM

ഷാര്‍ജ. ഷാര്‍ജയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത്  രാജസ്ഥാന്‍ റോയല്‍സ് മുന്നേറി. അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാനെ അനായാസ വിജയത്തിലേക്കെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 190 ന്റെ വിജയ ലക്ഷ്യമാണ് വച്ചത്.എന്നാല്‍ വെറും 17.3ഓവറില്‍  മൂന്ന് വിക്കറ്റിന് ഇത് മറി കടക്കാന്‍ റോയല്‍സിന് കഴിഞ്ഞു.
     ഈ വിജയത്തോടെ പോയിന്റ് നിലയില്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ പിന്നിലാക്കി ആറാം സ്ഥാനത്തേക്ക് കടന്നു.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. കന്നി ഐ.പി.എല്‍. സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി ശോഭിച്ചത്. 60 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. അവസാന പന്തിലെ സിക്സറോടെയാണ് താരം ആദ്യ സ്വഞ്ചറിയിലേക്കെത്തിയത്.

     എവിന്‍ ലൂയിസും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് ഗംഭീര‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 32 പന്തില്‍ 77 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 12 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊട്ടിച്ചത്.പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം. ആസിഫ് ജെയ്‌സ്വാളിനെ തിരിച്ചയച്ചു.

      21 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ഫോറുമടക്കം  ജെയ്‌സ്വാള്‍ 50 റണ്‍സ് എടുത്തു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സഞ്ജു സാംസണ്‍ - ശിവം ദുബെ സഖ്യം കൂട്ടിച്ചേര്‍ത്ത 89 റണ്‍സാണ് രാജസ്ഥാന് വിജയത്തില്‍ നിര്‍ണായകമായത്. 24 പന്തില്‍ നിന്ന് നാല് ഫോറുകളടക്കം 28 റണ്‍സെടുത്ത സഞ്ജുവിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ ഈ കൂട്ടു കെട്ട് തകര്‍ത്തു. ഗ്ലെന്‍ ‍ ഫിലിപ്പ് 14 റണ്‍സോടെ പുറത്താകാതെ നിന്നു.

NDR News
03 Oct 2021 07:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents