headerlogo
sports

ജയം മാത്രം മുന്നിൽകണ്ട് ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ പോരാട്ടത്തിനിറങ്ങും

പാക്കിസ്ഥാനെതിരായ മത്സരത്തിൽ തകർന്ന ടീമുകളാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്

 ജയം മാത്രം മുന്നിൽകണ്ട് ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ പോരാട്ടത്തിനിറങ്ങും
avatar image

NDR News

31 Oct 2021 05:22 PM

ദുബൈ: ഇത് പോലൊരു സമ്മർദ്ദം ഇതിന് മുമ്പ് ഒരു ദിവസവുമുണ്ടായിരുന്നു. 2019 ൽ ഏകദിന ലോകകപ്പ് അന്ന് ഇംഗ്ലണ്ടിൽ നട ന്നപ്പോൾ സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും മുഖാമുഖം വന്ന ദിവസം. മഴയിൽ മുങ്ങിയ ആദ്യ ദിനത്തിന് ശേഷം രണ്ടാം ദിവസം നൽകിയത് ഒരു ചെറിയ ലക്ഷ്യമായിരുന്നു. പക്ഷേ ഇന്ത്യയുടെ തുടക്കം പാളി, ട്രെൻഡ് ബോൾട്ടും ലോക്കി ഫെർഗൂസണുമെല്ലാം ആഞ്ഞടിച്ച കാഴ്ചയിൽ തോൽവി ഉറപ്പായി. എന്നാൽ വാലറ്റത്തിൽ മഹേന്ദ്രസിംഗ് ധോണിയും രവീന്ദ ജാഡേജയും ഒരുമിച്ചപ്പോൾ ജയം തൊട്ടരികിലെത്തി. നിർണായകഘട്ടത്തിൽ മാർട്ടിൻ ഗിലിന്റെ ത്രോയിൽ ധോണി റണ്ണൗട്ടായി, പിറകെ തോൽവിയും.

      ഇന്ന് അതേ സമ്മർദ്ദം, അതേ ടീമുകൾ, ടി-20 ലോകകപ്പ് ഗ്രൂപ്പ് ബിലെ അതി നിർണായക മത്സരത്തിൽ

ഇന്ത്യയും ന്യൂസിലാൻഡുമിറങ്ങുമ്പോൾ തോൽവി  കോലിക്കും ട്രെയിൻ വില്യം സണും കനത്ത ആഘാതമാവും ഏൽപ്പിക്കുക. ആദ്യ മൽസരത്തിൽ പാക്കിസ്താനോട് പത്ത് വിക്കറ്റിന് തകർന്ന ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ ഏറ്റുമുട്ടും.

      കളിച്ച മൂന്ന് മൽ സരങ്ങളും ജയിച്ച് പാക്കിസ്താൻ ഏറെക്കുറെ സെമി ഉറപ്പാക്കിയപ്പോൾ ഇന്ത്യക്കും കിവീസിനും ടോസ് മുതൽ പ്രശ്നങ്ങൾ തുടങ്ങും. ദുബൈയിലെ കാലാവസ്ഥയിലും പിച്ച് സാഹചര്യങ്ങളിലും രണ്ടാമതായി ബാറ്റ് ചെയ്യുക എന്നതാണ് സുരക്ഷിതമായ കാര്യം. എന്നാൽ അതിന് ടോസ് ലഭിക്കണം. പാക്കിസ്താനെതിരായ മൽസരത്തിൽ കോലിക്ക് ടോസ് നഷ്ടമായിരുന്നപ്പോഴെ ഇന്ത്യയുടെ തോൽവി ഉറപ്പിക്കുകയായിരുന്നു. പാക് ഓപ്പണർമാർ അനായാസം കളി ജയിച്ചതും പാക്കിസ്താൻ ന്യൂസിലാൻഡിനെ കീഴടക്കിയതും രണ്ടാമത് ബാറ്റ് ചെയ്ത് കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെ ആസിഫ് അലിയുടെ വെടിക്കെട്ടിൽ തകർത്തതും രാത്രി ബാറ്റിംഗിലാണ്.

     ഇന്നത്തെ കളിയിൽ ഇന്ത്യൻ മുൻനിര ബാറ്റിംഗിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. രോഹിത് ശർമയും കെ.എൽ രാഹുലും ഇന്നിംഗ്സിന് തുടക്കമിടും. മൂന്നാം നമ്പറിൽ നായകൻ വിരാട് കോലി. നാലാം നമ്പറിൽ സൂര്യകുമാർ യാദവിന് പകരം ഇ ഷാൻ കിനെ പരീക്ഷിച്ചേക്കാം.

       അഞ്ചാം നമ്പറിൽ പന്ത് വരുമ്പോൾ ആറാം നമ്പറിൽ ഹാർദിക്കിന് അവസരമുണ്ടാവുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. ആരോഗ്യപരമായി 100 ശതമാനം ഫിറ്റ്നസ് തെളിയിക്കുന്നതിൽ പരാജിതനായിട്ടും ഓൾറൗണ്ടർ ഗണത്തിലായിരുന്നു പാക്കിസ്താനെതിരെ ഹാർദിക് കളിച്ചത്. പക്ഷേ ബാറ്റിംഗിനിടെ അദ്ദേഹത്തിന് പരിക്കേറ്റു. ബൗൾ ചെയ്യാനെത്തിയി കഴിഞ്ഞ ദിവസം അദ്ദേഹം നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു.

      ഏഴാം നമ്പറിൽ രവീനു ജഡേജ കളിക്കും. ബൗളിംഗിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പോർ മാരായി ജീത് ബുംറ, മുഹമ്മദ് ഷമി, എന്നിവർക്കൊപ്പം ശാധുൽ ഠാക്കൂറിനെയാണ് പരിഗണിക്കുന്നത്. അങ്ങനെയാവു മ്പോൾ ഭുവനേശ്വർ കുമാർ പുറത്താവും സ്പിന്നർ  സ്ഥാനം ആർ.അശ്വിനായിരിക്കും.

      കിവീസിന് പഴയ കരുത്തിൽ കളിക്കാൻ ആദ്യ മൽസരത്തിൽ കഴിഞ്ഞിട്ടില്ല. പാക്കിസ്താനെതി ബാറ്റിംഗ് പരീക്ഷണങ്ങൾ പാളിയിരുന്നു. മാർട്ടിൻ ഗിലിനൊ ഡാരം മിച്ചലായിരുന്നു ഇ ന്നിംഗ്സ് തുടങ്ങിയത്.

     മൂന്നാമനായി നായകൻ വില്ല്യംസണുകളി ക്കുമ്പോൾ ഡിവോൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ജെയിംസ് നിഷാ എന്നിവരാണ് അടുത്ത നമ്പറുകളിൽ വരുക. ബൗളിംഗിൽ ട്രെൻഡ് ബോൾട്ടിനൊപ്പം ടീം സൗത്തിയോ അല്ലെങ്കിൽ ആദം മിനെയോ, സ്പന്നർമാരായി ഇഷ് ഷാഥിയും മിച്ചൽ സാന്ററും.

NDR News
31 Oct 2021 05:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents