headerlogo
sports

ഒന്നാമതായി ബ്ലാസ്റ്റേഴ്സ്, അടിപതറാതെ മുന്നോട്ട്

11 കളിയിൽ 20 പോയിൻ്റുകളുമായി വിജയ പ്രയാണം തുടരുകയാണ് ബ്ലാസ്റ്റേഴ്സ്

 ഒന്നാമതായി ബ്ലാസ്റ്റേഴ്സ്, അടിപതറാതെ മുന്നോട്ട്
avatar image

NDR News

13 Jan 2022 09:40 AM

വാസ്‌കോ: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ കുതിപ്പിൽ ഒഡിഷ എഫ്‌സിയും അടിയറവ് പറഞ്ഞു. ഒഡിഷയെ രണ്ട്‌ ഗോളിന്‌ തകർത്താണ് ഐഎസ്‌എൽ ഫുട്‌ബോളിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തിയത്. ഇതോടെ 11 കളിയിൽ 20 പോയിൻ്റുകളാണ് ബ്ലാസ്റ്റേഴ്സ് സ്വതമാക്കിയത്.

       ആദ്യ കളിയിൽ തോൽവി വഴങ്ങിയ ശേഷം ബ്ലാസ്റ്റേഴ്സ് അടിമുടി മാറുകയായിരുന്നു. പിന്നീടുള്ള പത്തു കളികളിൽ തോൽവിയറിയാതെ അഞ്ചുവീതം ജയവും സമനിലയും സ്വന്തമാക്കി.

      ഒഡിഷയ്‌ക്കെതിരെ ഇന്ത്യൻ കളിക്കാരായ നിഷുകുമാറും ഹർമൻജോത്‌ കബ്രയുമാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. രണ്ടു ഗോളുകൾക്കും ലക്ഷ്യത്തിലെത്താൻ പിന്നിലുണ്ടായത് അഡ്രിയാൻ ലൂണയാണ്‌. തകർപ്പൻ പ്രകടനമാണ്‌ ഒഡിഷയ്‌ക്കെതിരെ മഞ്ഞപ്പട നടത്തിയത്‌.

       ആദ്യപകുതിയിൽ എതിരാളിക്ക്‌ ഒരവസരവും നൽകാതെയുള്ള ആക്രമണത്തിൽ ഒഡിഷ പ്രതിരോധം ചിന്നിചിതറി. ഇത്‌ മുതലെടുത്താണ് രണ്ട്‌ ഗോളും പിറന്നത്‌. മധ്യനിരയിൽ ലൂണയുടെ മിന്നുംനീക്കങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന്‌ കളിയിലാകെ മേധാവിത്വം നൽകി. രണ്ടാംപകുതിയിൽ ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ്ങിന്റെ സൂപ്പർ സേവുകൾ ഒഡിഷയെ തടഞ്ഞു. ഞായറാഴ്‌ച നടക്കുന്ന അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ.

NDR News
13 Jan 2022 09:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents