headerlogo
sports

ഐഎസ്എൽ; ഫൈനൽ പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

കരുത്തരായ ജംഷഡ്പൂരാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ

 ഐഎസ്എൽ; ഫൈനൽ പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
avatar image

NDR News

15 Mar 2022 12:34 PM

വാസ്കോ: ഫൈനൽ സാധ്യതയുറപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഒന്നാം പാദ സെമിയിൽ വിജയിച്ച ആത്മവിശ്വാസത്തോടെയാണ് മഞ്ഞപ്പട ഇന്ന് മൈതാനത്ത് ഇറങ്ങുന്നത്. തുടർച്ചയായ ഏഴു കളികളിൽ വിജയിച്ചെത്തിയ ജംഷഡ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. മലയാളി താരം സഹൽ അബ്ദുൾ സമദിൻ്റെ വേഗതയേറിയ ചുവടുകളിൽ പിറന്ന അതിമനോഹരമായ ഗോളിന് മുന്നിൽ ജംഷഡ്പൂരിന് അടിതെറ്റുകയായിരുന്നു.

      ജംഷഡ്പൂരിൻ്റെ കരുത്തുറ്റ മുന്നേറ്റനിരയെ പിടിച്ചുകെട്ടികൊണ്ട് മെനഞ്ഞ തന്ത്രങ്ങളാണ് ഒടുവിൽ വിജയത്തിൽ കലാശിച്ചത്. ഇന്ന് സമനില പിടിച്ചാലും മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ് വുകോമനോവിച്ചിന്റെ ടീം.

     സീസണിലെ അവസാന അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് അടിപതറിയത്. ഒരു കളിയിൽ സമനില വഴങ്ങിയപ്പോൾ മൂന്ന് കളികളിൽ ജയവും സ്വന്തമാക്കി. സീസണിൽ അഞ്ച് ഗോളുകൾ നേടി ഏഴെണ്ണത്തിന് അവസരമൊരുക്കിയ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാനതാരം.

അൽവാരോ വാസ്‌കസ് അവസാന മത്സരങ്ങളിൽ ശോഭിക്കാത്തത് തെല്ലൊരാശങ്ക പരത്തുന്നുന്നുണ്ട്. 

      ഹെെദരാബാദ് എഫ്സി–എടികെ മോഹൻ ബഗാൻ സെമിയുടെ രണ്ടാംപാദമത്സരം നാളെ നടക്കും. ആദ്യപാദം ഹെെദരാബാദ് 3–1ന് സ്വന്തമാക്കിയിരുന്നു.

NDR News
15 Mar 2022 12:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents