നീന്തല്‍ പരിശീലനത്തിനായി സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
6 വയസു മുതല്‍ 17 വയസു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്‌സ് സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരിശീലനത്തിനുള്ള സമ്മര്‍ കോച്ചിംഗ് ക്യാമ്പ് 7-ന് തുടങ്ങും. കുറഞ്ഞത് മൂന്നര അടി പൊക്കമുള്ള, 6 വയസു മുതല്‍ 17 വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
താല്‍പര്യമുള്ളവര്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍ 9961690270, 9048112281, 9061369372.