കൊല്ലത്ത് മത്സ്യത്തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചു വരുന്ന മണ്ണെണ്ണ ക്വോട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണയുടെ വിലദിനം പ്രതിവർദ്ധിപ്പിക്കുകയും ചെയ്യുന്ന മോദിസർക്കാർ നയത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ.
കൊല്ലം അരയൻകാവ് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ. ടി.യു സംഘടിപ്പിച്ച കുടുംബ സംഗമം ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകൗൺസിൽ അംഗം എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി വി. കെ. മോഹൻദാസ്, സി. എം. സുനിലേശൻ, ടി. വി. ദാമോദരൻ എന്നിവർ സംസാരിച്ചു. എ. പി. സുരേശൻ സ്വാഗതവും ജിഷിത നന്ദിയും പറഞ്ഞു.