വാകയാട് ഹയര്‍ സെക്കണ്ടറിയിൽ സ്പോർട്സ് സമ്മര്‍ക്യാംപ് സമാപിച്ചു
സമാപന സമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. എം. ശശി ഉദ്ഘാടനം ചെയ്തു
വാകയാട്: വാകയാട് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ് രണ്ട് മാസത്തോളമായി നടത്തിവരുന്ന ഫുട്ബോള്‍, വോളീബോള്‍ ക്യാംപുകള്‍ ശനിയാഴ്ച സമാപിച്ചു. വാകയാട് എ.യുപി സകൂള്‍, തൃക്കുറ്റിശ്ശേരി ജിയുപി സ്കൂള്‍, കോട്ടൂര്‍ എയുപി സ്കൂള്‍, കാവുംതറ എയുപി സ്കൂള്‍, നരയംകുളം യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറിലധികം കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തത്.
സമാപന സമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ടി. എം. ശശി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഒ. എം. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് സി. കെ. അശോകന്‍ മാസ്റ്റര്‍, പി. മുരളീധരന്‍ നമ്പൂതിരി, കെ. സി. പ്രസി, ജിതേഷ്കുമാര്‍ ജി, സുസ്മിത് ശിവന്‍, സ്മിത എം. ആർ, പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.
ക്യാംപില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും മുഖ്യാതിഥി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജൂൺ അവസാനവാരത്തോടെ തുടര്‍പരിശീലനം ആരംഭിക്കുമെന്ന് പരിശീലകരായ യു. എസ്. രതീഷ്, ഒ. ബാലന്‍നായര്‍ എന്നിവര്‍ അറിയിച്ചു.

