സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം
സംസ്ഥാന സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി. പി. ദാസൻ ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി. പി. ദാസൻ ഉദ്ഘാടനം നിർവഹിച്ചു.
കെ.എസ്.എ.ബി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി. ബി. റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ടി. സുന്ദരൻ, റിപ്പിൾ ഹംസ, സി. പ്രേമചന്ദ്രൻ, കെ. എം. അൽഫാസ്, പി. കൃഷ്ണമൂർത്തി, സന്ദീപ് സെബാസ്റ്റ്യൻ, കെ. എം. മുഹമ്മദ് സജാദ്, ഡി. എച്ച്. വൈഷ്ണവ് എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും.