റവന്യൂജില്ലാ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സബ്ജില്ലയ്ക്ക് ഇരട്ടക്കിരീടം
വിജയത്തിന് മാറ്റ് കൂട്ടി വാകയാട് എൻ.എച്ച്.എസ്.എസ്സിലെ താരങ്ങൾ

നടുവണ്ണൂർ: വാകയാട് എൻ.എച്ച്.എസ്.എസ് താരങ്ങളുടെ മികവിൽ കോഴിക്കോട് റവന്യൂജില്ലാ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സബ്ജില്ലയ്ക്ക് ഇരട്ടക്കിരീടം. സീനിയർ ബോയ്സ്, ജൂനിയർ ബോയ്സ് വിഭാഗത്തിലാണ് സബ് ജില്ല ജേതാക്കളായത്.
സീനിയർ ബോയ്സ് ടീമിൽ എൻ.എച്ച്.എസ്.എസ് വാകയാടിലെ ഏഴു താരങ്ങളും മികച്ച പ്രകടനം കാഴ്ച വെച്ച് സബ് ജില്ലാ ടീമിൻ്റെ വിജയത്തിന് തിളക്കം കൂട്ടി. ജൂനിയർ ബോയ്സിൽ എൻ.എച്ച്.എസ്.എസ് വാകയാടിലെ അഞ്ച് താരങ്ങൾ മാറ്റുരച്ചപ്പോൾ സീനിയർ ബോയ്സിൽ എൻ.എച്ച്.എസ്.എസ്സിലെ പ്രിയാൻഷുവിന്റെ നേതൃത്വവും ജൂനിയർ ബോയ്സിൽ എൻ.എച്ച്.എസ്.എസ്സിലെ സുബോധ്, രാജ് സ്വാമി എന്നിവരുടെ മികച്ച പ്രകടനവുമാണ് കിരീടനേടത്തിലേക്ക് നയിച്ചത്.
സ്കൂളിലെ അഞ്ച് കുട്ടികള്‍ അടങ്ങിയ സീനിയര്‍ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.