റവന്യൂ ജില്ലാ വോളീബോൾ ചാമ്പ്യൻഷിപ്പിൽ കുന്ദമംഗലം ഉപജില്ല ചാമ്പ്യൻമാർ
ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര ഉപജില്ല റണ്ണേഴ്സ് അപ്പ്

കുന്ദമംഗലം: പയിമ്പ്രയിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുന്ദമംഗലം ഉപജില്ല ചാമ്പ്യന്മാരായി. സീനിയർ പെൺകുട്ടികൾ, സബ്ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ജൂനിയർവിഭാഗം ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ഉപജില്ല ചാമ്പ്യന്മാരായത്.
ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര ഉപജില്ല റണ്ണേഴ്സ് അപ്പ് ആയി. സീനിയർ ആൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനവും സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനവും നേടിയാണ് ഉപജില്ല രണ്ടാം സ്ഥാനത്തെത്തിയത്.
സമാപനച്ചടങ്ങിൽ റവന്യൂജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സി. കെ. മുഹമ്മദ് ഷാഫി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കുന്ദമംഗലം സബ് ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എ. കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷനായ ചടങ്ങിൽ ദിനേശ് കുമാർ, കെ. മനോജ് കുമാർ, ദീപേഷ്, എം. സുധീഷ് എന്നിവർ സംസാരിച്ചു.