headerlogo
sports

മഞ്ഞപ്പടയുടെ പടക്കപ്പലിനെതിരെ നടപടിയുമായി എം.വി.ഡി

ബസ്സിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെൻ്റ് ചെയ്തു

 മഞ്ഞപ്പടയുടെ പടക്കപ്പലിനെതിരെ നടപടിയുമായി എം.വി.ഡി
avatar image

NDR News

20 Oct 2022 06:40 AM

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം ബസ്സിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസ്സിന്റെ ഫിറ്റ്നസ് എം.വി.ഡി സസ്പെൻ്റ് ചെയ്തു. താരങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയെന്നും ഇതേ തുടര്‍ന്നാണ് ഫിറ്റ്‌നസ് സസ്‌പെന്റ് ചെയ്തതെന്നും എം.വി.ഡി അറിയിച്ചു.

       ബസ്സിലെ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനകം തന്നെ ഉടമയ്ക്ക് നോട്ടീസ് നല്‍ കിയെന്നും 17ന് മുൻപ് ആര്‍ടിഒയുടെ മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്നുമായിരുന്നു നിർദ്ദേശം. ഇതുപാലിക്കാതെ വന്നതോടെയായിരുന്നു നേരിട്ടെത്തി പരിശോധന നടത്തുകയും നിയമ ലംഘനങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ലൈസൻസ് റദ്ദ് ചെയ്യുകയുമായിരുന്നു.

       രണ്ട് ടയറുകള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാം എന്ന അവസ്ഥയിലും ഡ്രൈവര്‍ സൈഡിലെ മിറർ പൊട്ടിയ നിലയിലുമായിരുന്നു. ബസ്സിന്റെ ബോഡിയിൽ പരസ്യം പതിച്ചിരുന്നു. ഇതിനൊപ്പം വാഹനത്തിലെ ജിപിഎസ് സംവിധാനം പ്രവര്‍ത്തന ക്ഷമമല്ലെന്നും ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ ഫിറ്റ്‌നസ് നേടിയാല്‍ മാത്രമെ വാഹനം നിരത്തിലിറക്കാന്‍ സാധിക്കൂ. 

NDR News
20 Oct 2022 06:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents