ആർപ്പു വിളികൾക്ക് ആവേശം പകരാൻ മുയിപ്പോത്ത് ജില്ലാതല വടം വലി മത്സരം ഒക്ടോബർ 23 ന്
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മത്സരം ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: നിധിൻ ചന്ദ്രൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും സി. കെ. ഇസ്മയിൽ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി മുയിപ്പോത്ത് ജനകീയ കൂട്ടായ്മയും ജിസെഡ് കാറ്ററിംഗ് സർവ്വീസും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ തല വടം വലി മത്സരം ഒക്ടോബർ 23 ഞായറാഴ്ച നടക്കും. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മത്സരം ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 6ന് നിരപ്പം സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ മായന്‍ കുട്ടി മാസ്റ്റർ സ്മാരക ഫ്ലെഡ് ലിറ്റ് സ്റ്റേഡിയ നഗരിയിൽ നടക്കുന്ന മത്സരത്തിൽ ഐആർഇ ജില്ലാ കമ്പവലി അസോസിയേഷന്റെ കീഴിലുള്ള പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രബിത വി. പി, കേരള പി.എസ്.സി മെമ്പർ അബ്ദു സമദ് വി. ടി. കെ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. പി. ദുൽഖിൽ, സി. എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. സജീവൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. അജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുബൈദ ഇ. കെ, എൻ. ആർ. രാഘവൻ, ആർ. പി. ഷോഭിഷ്, എൻ. ടി. ഷിജിത്ത്, വിവിധ രാഷ്ട്രിയ- സാമൂഹിക നായകരും ചടങ്ങിൽ പങ്കെടുക്കും.
550 കിലോഗ്രാം വിഭാഗത്തിലുള്ള വടം വലി മത്സരത്തിലെ മൂന്നാം സ്ഥാനം നേടുണവർക്ക് അയ്യങ്കാട്ട് ദാമോദരൻ മാസ്റ്ററുടെ സ്മരണയിലും തുടർന്ന് ശോഭാ വേലായുധൻ, പെരുവന സൂപ്പി, പടിഞ്ഞാറെ മാവിലാട്ട് കുട്ട്യാലി, ജാസിൽ ചെട്ട്യാം കണ്ടി എന്നിവരുടെ സ്മരണയിലും ബിലാൽ ഇന്റസ്ട്രി മുയിപ്പോത്ത് സ്പോൺസർ ചെയ്യുന്ന സമ്മാനവും ഉൾപ്പടെ ആദ്യ 8 സ്ഥാനക്കാർക്ക് സമ്മാനം ഉണ്ടായിരിക്കും.
സ്വാഗത സംഘം ഭാരവാഹികളായ രാജീവൻ പുത്തൂർ മത്തൽ, കെ. രാജീവൻ, കിഷോർ കാന്ത് മുയിപ്പോത്ത്, ഹസ്സൻ അഹമ്മദ്, മുഹമ്മദ് കെ. കെ, സമീർ എൻ. എം. എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.

