മുയിപ്പോത്ത് ജനകീയ കൂട്ടായ്മയുടെ വടംവലി മത്സരം; തപസ്യ മുള്ളൻകുന്ന് ജേതാക്കൾ
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: മുയിപ്പോത്ത് ജനകീയ കൂട്ടായ്മയും ജി.സെഡ് കാറ്ററിംഗ് സർവ്വീസും സംയുക്തമായി സംഘടിപ്പിച്ച വടം വലി മത്സരം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. നിരപ്പം സ്‌റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ മയൻ കുട്ടി മാസ്റ്റർ സ്മാരക ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന വടം വലി മത്സരത്തിൽ നിധിൻ ചന്ദ്രൻ സ്മാരക വിന്നേഴ്സ് ട്രോഫി തപസ്യ മുള്ളൻകുന്ന് കരസ്ഥമാക്കി.
സി. കെ. ഇസ്മയിൽ സ്മാരക ഫസ്റ്റ് റണ്ണേഴ്സ് അപ്പ് 21 ബ്രദേഴ്സ് ഉള്ളിയേരിയും, അയ്യങ്കാട്ട് ദാമോദരൻ മാസ്റ്റർ സ്മാരക സെക്കന്റ് റണ്ണേഴ്സ് അപ്പ് ഹായ് ഫ്രണ്ട്സ് കാലിക്കറ്റും സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫികൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി. ദുൽഖിഫിൽ വിതരണം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ രാജീവൻ പുത്തൂർ അധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് പി. എം. മനോജ്, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ ഗണേഷ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. അജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുബൈദ ഇ. കെ, എൻ. ആർ. രാഘവൻ, ആർ. പി. ഷോഭിഷ്, എൻ. ടി. ഷിജിത്ത്, കെ. രാജീവൻ, എൻ. എം. സമീർ, പ്രകാശൻ കട്ടയാട്, വിവിധ രാഷ്ട്രീയ - സാമൂഹിക നായകരും ചടങ്ങിൽ സംസാരിച്ചു.
ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ യോഗ്യത നേടിയവർക്ക് ശോഭാ വേലായുധൻ, പെരുവന സൂപ്പി, പടിഞ്ഞാറെ മാവിലാട്ട് കുട്ട്യാലി, ജാസിൽ ചെട്ട്യാം കണ്ടി എന്നിവരുടെ സ്മരണയിലും ബിലാൽ ഇന്റസ്ട്രി മുയിപ്പോത്ത് സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. മുസ്തഫ ആർ. എം, കിഷോർ കാന്ത് മുയിപ്പോത്ത്, വി. സുധീഷ്, മുഹമ്മദ് കെ. കെ, എൻ. ടി. രാജേഷ്, ടി. ടി. ഇമ്പ്രായി, തൻവീർ അഹമ്മദ്, രജീഷ് എൻ. പി, നവാസ് എൻ. എം, ടി. എൻ. സി. മുയിപ്പോത്ത്, ഹസ്സൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.

