headerlogo
sports

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ കരുത്തരായ എഫ്സി ഗോവ

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം

 ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ കരുത്തരായ എഫ്സി ഗോവ
avatar image

NDR News

13 Nov 2022 01:28 PM

കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും മൈതാനത്തിറങ്ങും. ശക്തരായ എഫ്സി ഗോവയാണ് ഇന്ന് നേരിടേണ്ടത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഗോവയെ തലയ്ക്കുകയെന്നത് കഠിനമാണെങ്കിലും ടീമിന്റെ കരുത്ത് കാണിക്കാനുള്ള അവസരമാണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

        ഹോംഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മൂന്ന് തുടർ തോൽവികളിൽ നിന്നും കരകയറി മറുപടിയില്ലാത്ത 3 ഗോളുകൾക്ക് എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തളച്ച ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ ഇന്ന് കളത്തിലിറങ്ങുന്നത്.

        എന്നാൽ സീസണിൽ തകർത്തു മുന്നേറുന്ന ഗോവയുമായുള്ള മത്സരം അത്ര എളുപ്പമാകില്ല. അഞ്ച് മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിൽ വിജയിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 

        നോർത്ത് ഈസ്റ്റിന് എതിരെയുള്ള വിജയം ഉൾപ്പെടെ രണ്ട് ജയത്തോടെ ആറ് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിൻ്റ് പട്ടികയിൽ ഏഴാമതാണ്. 4 മത്സരങ്ങളിൽ 3 ജയവും ഒരു തോൽവിയുമായി പട്ടികയിൽ നാലാമതാണ് ഗോവ. നിലവിൽ ഹൈദരാബാദിനോട് മാത്രമാണ് ഗോവ തോൽവി വഴങ്ങിയിട്ടുള്ളത്.

NDR News
13 Nov 2022 01:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents