എസ്ഡിപിഐയുടേതെന്നു കരുതി പോർച്ചുഗലിന്റെ പതാക കീറിയ യുവാവ് കുടുങ്ങി
കണ്ണൂർ പാനൂർ വൈദ്യരുപീടികയിലാണു സംഭവം

പാനൂർ: എസ്ഡിപിഐയുടേതെന്നു കരുതി പോർച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവ് കുടുങ്ങി. കണ്ണൂർ പാനൂർ വൈദ്യരു പീടികയിലാണു സംഭവം. ലോകകപ്പിനോടനുബന്ധിച്ച് പോർച്ചുഗൽ ആരാധകർ വെച്ച പതാകയാണ് ചൊവ്വാഴ്ച രാത്രിയിൽ യുവാവ് വലിച്ചു കീറി നശിപ്പിച്ചത്.
ചിലർ ഇത് വീഡിയോയിൽ പകർത്തി. പിന്നീടാണ് ഇയാൾ അറിയുന്നത് കീറിയത് പോർച്ചുഗലിന്റെ പതാകയാണെന്ന്. അതോടെ പോർച്ചുഗൽ ആരാധകർ എത്തി ചോദ്യം ചെയ്തു. ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് പ്രദേശത്തെ പോർച്ചുഗൽ ടീമിന്റെ ആരാധകരാണ് പതാകകൾ സ്ഥാപിച്ചത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യുവാവിന് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പോർച്ചുഗലിന്റെ പതാക വലിച്ചു കീറുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.