അരങ്ങേറ്റം അനുപമം: യു എ ഇ ക്കെതിരെ അഞ്ചടിച്ച് അർജന്റീന
അൽ വാരസും ലയണൽ മെസിയും തിളങ്ങി
അബുദാബി: ഖത്തറില്‍ ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ലേബല്‍ സൗഹൃദ മത്സരത്തിന്റേ തായിരുന്നെങ്കിലും യുഎഇയോട് കളത്തില്‍ അത്ര സൗഹാര്‍ദം കാണിക്കാതിരുന്ന മെസ്സിയും സംഘവും എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ജയിച്ച് കയറിയത്. മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ ആരാധകർക്കായി അർജന്റീന കാത്തുവച്ചത് പഞ്ചാമൃത മധുരം. ജൂലിയൻ അൽവാരസ് 17-ാം മിനിറ്റിൽ തുടങ്ങിവച്ചു. മത്സരം കൃത്യം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ജോവോക്വിന്റെ കോറയ പൂർത്തിയാക്കി.
ലോകകപ്പിനു മുൻപുള്ള അവസാന സൗഹൃദ മത്സരത്തിൽ, ആതിഥേയരായ യുഎഇ യ്ക്കെതിരെ 5-0 വിജയം ആഘോഷിച്ച് ലയണൽ മെസ്സിയും സംഘവും ഖത്തറിലേക്ക് കയറുകയാണ്.അർജന്റീനയ്ക്കു വേണ്ടി എയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി. ഒരു ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റൻ മെസ്സി പിന്തുണ നൽകി. അൽവാരസ്, കോറയ എന്നിവർ ഓരോ ഗോൾ വീതം നേടി.

