headerlogo
sports

ഫുട്ബോൾ മാമാങ്കം ആസ്വദിക്കാനായി മേപ്പയൂരിൽ ബിഗ്സ്ക്രീൻ ഒരുങ്ങുന്നു

സ്വാഗത സംഘം രൂപീകരണ യോഗം മേപ്പയ്യൂർ ടൗണിൽ വച്ച് നടന്നു

 ഫുട്ബോൾ മാമാങ്കം ആസ്വദിക്കാനായി മേപ്പയൂരിൽ ബിഗ്സ്ക്രീൻ ഒരുങ്ങുന്നു
avatar image

NDR News

18 Nov 2022 09:02 PM

മേപ്പയ്യൂർ: ലോകം മുഴുവൻ ഫുട്ബോളിന്റെ ആവേശത്തിലും ലഹരിയിലും മതിമറക്കുമ്പോൾ കളിയിടങ്ങളിലെ കൂട്ടായ്മകൾ കൊണ്ട് പുതിയൊരു സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് മേപ്പയൂരിലെ യുവജനങ്ങൾ. ഈ ലോകകപ്പിന് മേപ്പയ്യൂർ ടൗണിൽ വലിയ എൽ.ഇ.ഡി സ്‌ക്രീൻ സ്ഥാപിച്ചുകൊണ്ട് ഫുട്ബോൾ മത്സരം ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് മേപ്പയ്യൂരിലെ യുവജന കൂട്ടായ്മ.

        നൂറുകണക്കിന് ആളുകൾക്ക് ഒരേ സമയം ഇരുന്നുകൊണ്ട് കളി കാണാൻ ഉള്ള അവസരം ഉണ്ടാവും. ബിഗ് സ്ക്രീൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണ യോഗം മേപ്പയ്യൂർ ടൗണിൽ വച്ച് നടന്നു. യോഗം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. സുനിൽ വടക്കയിൽ അധ്യക്ഷനായി. ധനേഷ് സി. കെ. സ്വാഗതം പറഞ്ഞു. 

        ജനപ്രതിനിധികളായ ശോഭ എൻ. പി, റാബിയ എടത്തിക്കണ്ടി, എ. പി. രമ്യ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കുഞ്ഞിരാമൻ, കെ. രാജീവൻ, പി. കെ. അനീഷ്, ടി. കെ. എ. ലത്തീഫ്, കെ. കെ. രാമചന്ദ്രൻ, എ. സി. അനൂപ്, ഷംസുദ്ധീൻ കമ്മന, അമൽ ആസാദ്‌, സുഹനാദ്, ലബീബ് അഷ്‌റഫ്‌, എം. കെ. ഫസലുറഹ്മാൻ, വി. പി. ബിജിത്ത്, ദേവാനന്ദ്, ദേവദാസൻ, വിനോദ് വടക്കയിൽ, ആർ. കെ. രമേശ്‌, വിനീഷ് ആരാധ്യ, പി. കെ. പ്രിയേഷ് കുമാർ, ഫാൻസ്‌ അസോസിയേഷൻ പ്രതിനിധികളായ യു. ഷൗക്കത്ത്, അനീഷ് കണ്ടോത്ത്, അനീസ്, ശ്രീനന്ദ്, കെ. കെ. നിഷാദ് എന്നിവർ സംസാരിച്ചു.

NDR News
18 Nov 2022 09:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents