ഫുട്ബോൾ ആരവത്തിൽ കെൻസ കിക്കോഫ്; കൂട്ടായ്മകൾ ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ
കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി. പി. മുസാഫിർ അഹമ്മദ് വേൾഡ് കപ്പ് ഫൺ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ലോകം ഫുട്ബോൾ ലഹരിയിൽ നിറയുമ്പോൾ ഫുട്ബോൾ പ്രേമികളുടെ നാട്ടിൽ കിക്കോഫ് ആരവങ്ങളാണ് എവിടെയും. കെൻസ ടി.എം.ടി ബീച്ചിൽ സംഘടിപ്പിച്ച പ്രീ വേൾഡ് കപ്പ് ഫണ്ണിൽ നിരവധി പേർ പങ്കാളികളായി. ചടങ്ങ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി. പി. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
നാട്ടിലെ കൂട്ടായ്മകൾ ശക്തി പ്പെടുത്താൻ ഫുട്ബോൾ ലഹരി ഊർജ്ജമാകുമെന്ന് മുസാഫിർ അഹമ്മദ് പറഞ്ഞു. വ്യാപാര രംഗത്ത് മുന്നേറുന്നതിനൊപ്പം കെൻസ എന്നും ജീവകാരുണ്യ മേഖലയിലും സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെൻസ ഗ്രൂപ്പ് ചെയർമാൻ ബാബു പാലക്കണ്ടി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ, സി.ഇ.ഒ ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഹദ് മൊയ്തീൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അക്തർ എന്നിവർ സംസാരിച്ചു.
3 വയസ്സുകാരി ദുവ മുതൽ 74 കാരനായ മുസ്തഫ കുഞ്ഞിത്തണ്ണി വരെ മത്സരിച്ച കിക്കോഫ്, 65 കാരനായ വയനാട് സ്വദേശി പി. എച്ച്. ജെയിംസ്, വിദ്യാർത്ഥികളായ ജാസിം അഹമ്മദ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ് ഹോൾഡർ നെഫിൽ അഷ്റഫ് എന്നിവരുടെ ഫ്രീ സ്റ്റൈൽ ഫുട്ബോൾ പ്രകടനവും കാണികൾക്ക് ആവേശം പകർന്നു. ടീം ലീഡർ അനസ് അബ്ദുള്ളയുടെ നേതൃത്വത്തിലായിരുന്നു കിക്കോഫ് മത്സരം. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.