headerlogo
sports

ഫുട്ബോൾ ആരാധകരുടെ റാലിക്കിടയിൽ കല്ലേറ്: പോലീസുകാർക്ക് പരിക്ക്

റാലി അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള വാക്ക് ക്കമാണ് കല്ലേറിൽ കലാശിച്ചത്

 ഫുട്ബോൾ ആരാധകരുടെ റാലിക്കിടയിൽ കല്ലേറ്: പോലീസുകാർക്ക് പരിക്ക്
avatar image

NDR News

21 Nov 2022 10:39 AM

പാലക്കാട്: ലോകകപ്പ് ഫുട്ബോളിൽ ടീമുകളുടെ ആരാധകർ നടത്തുന്ന വിളംബര ഘോഷയാത്രകൾ അതിരുവിടുമ്പോൾ തലവേദന സൃഷ്ടിക്കുന്നത് പോലീസിന് . ഇന്നലെ പാലക്കാട് ജില്ലയിൽ ഒലവക്കോട് നടന്ന ഫുട്ബോൾ ആരാധകരുടെ റാലിയാണ് പരിധിവിട്ടത്.ഇവിടെ വിവിധ ടീമുകളുടെ ആരാധകർ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.

     അതിശക്തമായ കല്ലേറിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കല്ലേറുണ്ടായത്.പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷം ഉണ്ടാക്കിയ കണ്ടാൽ അറിയുന്നവർക്കെതിരെ പോലീസ് കേസെടുത്തു.

NDR News
21 Nov 2022 10:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents